കൊവിഡ് മഹാമാരിക്കാലത്ത് തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ 8നു മുമ്ബ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു.
കൊവിഡ് പ്രോട്ടോക്കോളുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് കഴിഞ്ഞ തവണത്തെപ്പോലെ കടുത്ത നിയന്ത്രണങ്ങളില്ല.ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു.
കേരളത്തില്‍ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കര്‍ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. മഹാനവമി ദിനമായ ഇന്നും പൂജകള്‍ നടക്കും. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്കാരിക പരിപാടികളും നടക്കും.നാളെയാണ് വിജയദശമി. മിക്ക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.