Breaking News

തീയറ്ററുകള്‍ സംസ്ഥാനത്ത് ഈ മാസം 25ന് തന്നെ തുറക്കും : തീയറ്ററുകള്‍ തുറക്കുന്നത് ആറ് മാസത്തെ ഇടവേളക്ക് ശേഷം…

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളുമെല്ലാം ഈ മാസം 25ന് തുറക്കും. നിര്‍ണായക തീരുമാനം എടുത്തത് ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ്. തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി തീയറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ചര്‍ച്ച നടത്തും.

നേരത്തെ സര്‍ക്കാര്‍ 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കെഎസ്‌ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും കെട്ടിട നികുതിയില്‍ ഇളവ് വേണമെന്നും

വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു ഉടമകളുടെ ആവശ്യം. ചില ആശയക്കുഴപ്പങ്ങള്‍ ഇക്കാര്യങ്ങളിലടക്കം ഉണ്ടെങ്കിലും ഇന്ന് ചേര്‍ന്ന യോഗം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് ആറ് മാസത്തിന് ശേഷമാണ്.

സിനിമകള്‍ പെട്ടിയിലാക്കി കാത്തിരിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും തിയേറ്റര്‍ ജീവനക്കാര്‍ക്കുമെല്ലാം ഒരു പോലെ ആശ്വാസമാണ് തീരുമാനം. അതേസമയം തീയറ്ററില്‍ എത്തുന്നവര്‍ക്കും, ജീവനക്കാര്‍ക്കും 2 ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …