Breaking News

മിനിമം ചാര്‍ജ് 12 ആയി വര്‍ദ്ധിപ്പിക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് ആറ് രൂപയാക്കണം; അനിശ്ചിതകാല സമരത്തിലേക്ക് സംസ്ഥാനത്തെ സ്വകാര്യബസുകള്‍…

ഇന്ധനവില വര്‍ദ്ധനയ്‌ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ആറ് രൂപയും ആക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നതായാണ് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്‍പതിന് സര്‍വീസ് നിര്‍ത്തി സമരം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു. ഡീസല്‍ ലി‌റ്ററിന് 66 രൂപ വിലയുണ്ടായിരുന്ന 2018 മാര്‍ച്ചിലാണ് ചാര്‍ജ് വര്‍ദ്ധന ഉണ്ടായത്. ഇപ്പോള്‍ 103 രൂപ ലി‌റ്ററിന് വിലയായിട്ടും ചാര്‍ജ് വ‌ര്‍ദ്ധന നടപ്പാക്കാത്തതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം ആരംഭിക്കുന്നത്.

അതേസമയം ശമ്ബളപ്രശ്‌നത്തെ തുടര്‍ന്ന് കെഎസ്‌ആര്‍‌ടി‌സിയിലും സമരത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. സാമ്ബത്തിക പ്രതിസന്ധി ഉള‌ളതിനാല്‍ കോര്‍പറേഷനില്‍ പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലാണ്. ഇതോടെ സംസ്ഥാനത്ത് പൊതുഗതാഗതം ഗുരുതരമായ പ്രതിസന്ധിയിലേക്ക് വരുംനാളുകളില്‍ നീങ്ങുമെന്ന് ഉറപ്പായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …