മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേയില്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകള്‍ ഇന്ന് അടച്ചേക്കും. ആറ് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകള്‍ 70 സെന്റീമീറ്ററും മൂന്നെണ്ണം അന്‍പത് സെന്റീ മീറ്ററുമാണ് ഉയര്‍ത്തിയത്. തമിഴ്നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പില്‍വേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY