Breaking News

ജയ് ഭീമിലെ യഥാര്‍ത്ഥ ‘സെങ്കിനി’ ദുരിതക്കയത്തില്‍; വീട് വെച്ച്‌ കൊടുക്കുമെന്ന് ഉറപ്പ് നല്‍കി രാഘവ ലോറന്‍സ്

സൂര്യ നായകനായി എത്തിയ ജയ് ഭീം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ് ചിത്രത്തിന് പ്രചോദനമായത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ആ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും

വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ രാജാക്കണ്ണിന്റെ കുടുംബത്തിനും പാര്‍വതിക്കും സഹായവുമായി നടന്‍ രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കി. ‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു’. രാഘവ ലോറന്‍സ് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …