2022 സീസണ്‍ ഐപിഎല്ലിന്റെ മെഗാ താരലേലത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറെ തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അല്പം മുന്‍പ് ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസണാണ് ബംഗാറിനെ പരിശീലകനായി നിയമിച്ച വിവരം പുറത്ത് വിട്ടത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാംഗ്ലൂരിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി നിയമിതനായിരുന്ന ബംഗാര്‍ ഈ സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ അവരുടെ മുഖ്യ പരിശീലകന്റെ റോളിലേക്ക് എത്തുന്നത്. 2014 ല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റെടുത്ത സഞ്ജയ് ബംഗാര്‍, 2019 ലെ ഏകദിന ലോകകപ്പ് വരെ ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചു.
2014 സീസണ്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായിരുന്ന അദ്ദേഹം 2010 ല്‍ കൊച്ചി ടസ്കേഴ്സ് കേരളയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്നു. പരിശീലക വേഷത്തില്‍ ഏറെ വര്‍ഷങ്ങളുടെ പരിചയസമ്ബത്തുള്ള ബംഗാറിന്റെ വരവ് വരും സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY