Breaking News

ലൈംഗികപീഡനം അസഹ്യമായി, പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടി കൊന്നു; പിടിയിലായത് കോളേജ് വിദ്യാര്‍ത്ഥിനി…

ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്‌ച ബംഗളൂരുവിലായിരുന്നു സംഭവം. ദീപക് എന്ന നാല്‍പ്പത്തഞ്ച് വയസുകാരനെ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊലയ്‌ക്ക് പിന്നില്‍ മകളും കൂട്ടുകാരുമാണെന്ന് അറിയുന്നത്. പ്രതികളെ യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാര്‍ സ്വദേശിയായ ദീപക് കുടുംബത്തിനൊപ്പം ബംഗളൂരാണ് താമസം.

സെക്യൂരിറ്റി ജീവനക്കാരനാണ് ദീപക്. സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂത്ത മകളെയാണ് ദീപക് പീഡനത്തിനിരയാക്കിയത്. സ്ഥിരമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവാണെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്‌ചയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ലൈംഗികാതിക്രമം നടത്തി. തുടര്‍ന്നാണ് പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൊല നടത്തിയത്. ബീഹാറില്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയുണ്ടെന്നും പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …