ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി പകരുന്ന കൊറോണ വൈറസ് രോഗവിവരം പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു റിപ്പോര്‍ട്ട്.
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതുമായ വുഹാന്‍ നഗരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉണ്ടായിരുന്നത്.
എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്ത് എത്തിക്കാന്‍ കണ്ണും കാതുമായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരാണ് ചെന്‍ ക്വിഷിയും ഫാങ് ബിന്നും.
എന്നാല്‍, കഴിഞ്ഞ ഇരുപത് മണിക്കൂറുകളായി ഇവരെ കാണിന്നില്ലെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്വന്നുകൊണ്ടിരിക്കുന്നത്. വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റുകളെയാണ് കാണാതായതെന്നണ് റിപ്പോര്‍ട്ടുകള്‍.
മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നത്. പല വിഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയര്‍ ചെയ്യപ്പെട്ടു. ഇതില്‍ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്.