അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശിയായാ 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമ മോണ്ട്‌ഗോമറിയിലാണ് സംഭവം. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരി അപകടത്തില്‍പെട്ടത്.
മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. ഫ്‌ളോര്‍ തുളച്ചെത്തിയ വെടിയുണ്ടയാണ് പെൺകുട്ടിയുടെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ ഗള്‍ഫിലായിരുന്ന പെൺകുട്ടി നാല് മാസങ്ങള്‍ക്ക് മുമ്ബാണ് യുഎസിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.
NEWS 22 TRUTH . EQUALITY . FRATERNITY