Breaking News

ജവാദ് ചുഴലിക്കാറ്റ് : ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിര്‍ദേശം; റെഡ് അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തമാണ്.

വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദ്ദേശം വന്നിതിനു പിന്നാലെ ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാര്‍പ്പിച്ചു. ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ജവാദ് ചുഴലിക്കാറ്റ് നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട്‌ ചേര്‍ന്ന പ്രദേശങ്ങളിലും ഒഡീഷ – വെസ്റ്റ് ബംഗാള്‍ തീരങ്ങളിലും മണിക്കൂറില്‍ 60 മുതല്‍ 80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ പുരിയില്‍

പൂര്‍ണമായി ജവാദ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …