വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്ബേ കൂടുതല്‍ സ്വര്‍ണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മാതമംഗലം സ്വദേശി രഞ്ജിത്, മാതാപിതാക്കളായ ജനാര്ദനന്, രാജലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. 2019 മാര്‍ച്ചിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍, വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്ബേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് 2019 ജൂണ്‍ മുതല്‍ 2021 ജനുവരി വരെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY