Breaking News

ലോകാവസാനമോ? ആകാശത്ത് പ്രത്യക്ഷപ്പെട്ടത് നീളന്‍ മേഘക്കുഴല്‍; ഭീതിയോടെ പ്രദേശവാസികള്‍- വീഡിയോ

ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്നവണ്ണം ഒരു പടുകൂറ്റന്‍ കുഴല്‍ പോലെ മേഘ പാളി. ഈ കാഴ്ച കണ്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഈ അപൂര്‍വ്വ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോകാവസാനത്തിനു മുമ്ബുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമാണെന്നാണ് ഇത് കണ്ട ചിലര്‍ പറയുന്നത്.

കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. മെല്‍ബണ്‍ നിവാസിയായ ഫൊട്ടോഗ്രാഫര്‍ വോഗന്‍ ലീഗല്‍ ഗൈഡ്‌ലൈന്‍സ് ആണ് അപൂര്‍വ മേഘത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫ്രാങ്സ്റ്റണ്‍ കടല്‍ത്തീരത്ത് നിന്നുള്ളതാണ് ദൃശ്യം.

കനത്ത ഇടിയോടു കൂടിയ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. മികച്ച മഴച്ചിത്രങ്ങള്‍ പ്രതീക്ഷിച്ചു നിന്ന വോഗനെ അമ്ബരപ്പിച്ചു കൊണ്ട് തീരത്ത് പ്രത്യക്ഷപ്പെട്ടത് ഷെല്‍ഫ് ക്ലൗഡ് ആയിരുന്നു. കടല്‍ത്തീരത്തെത്തിയവര്‍ക്കെല്ലാം അദ്ഭുതക്കാഴ്ചയായിരുന്നു അത്. ഓസ്‌ട്രേലിയയിലെ ലാനിന പ്രതിഭാസമാകാം ഇതിനു പിന്നിലെന്നാണ് നിഗമനം.

അപൂര്‍വ മേഘം പ്രദേശവാസികളെ അമ്ബരപ്പിച്ചു. പിന്നാലെ വീശിയടിച്ച കാറ്റും കനത്ത മഴയും നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ട് സൃഷ്ടിച്ചു. മെല്‍ബണിന്റെ പല ഭാഗങ്ങളിലും കനത്ത ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു. ഭൂമിക്കു സമാന്തരമായാണ് ഷെല്‍ഫ് ക്ലൗഡുകള്‍ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …