Breaking News

മാലിന്യം കളയാന്‍ പുറത്തിറങ്ങി, പതിനഞ്ചുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു..

ഉത്തര്‍പ്രദേശില്‍ വീട്ടുമാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയ പതിനഞ്ചുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. പിങ്കി സിങ് എന്ന പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. ഹുസൈന്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍നിന്ന് മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി.

കുറച്ചകലെ വച്ച്‌ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവു നായ്ക്കളുടെ ആക്രമണം ഗ്രാമത്തില്‍ ആദ്യമല്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

ആറു മാസം മുമ്ബ് സമാനമായ ആ്ക്രമണമുണ്ടായി. കുട്ടികള്‍ക്കു നായ്ക്കളുടെ കടിയേല്‍ക്കുന്നത് നിത്യസംഭവമാണെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വെറ്ററിനറി അധികൃതര്‍ പറഞ്ഞു. നായ്ക്കളെ പിടികൂടാന്‍ നടപടിയെടുക്കുമെന്ന് അവര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …