Feb 15, 2026 8:03 AM
Breaking News

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണു, ഒന്‍പതു മരണം-വിഡിയോ

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം. ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസ്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

പാലത്തില്‍ വച്ച്‌ എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …