Breaking News

ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ അച്ഛന്റെ ശ്രമം; ഇരുവരും തീവണ്ടിതട്ടി മരിച്ചു

ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും തീവണ്ടി തട്ടി മരിച്ചു. ചന്തിരൂര്‍ സ്വദേശി പുരുഷന്‍ (57) മകന്‍ നിഥിന്‍(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ക്രോസിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

മൂന്നുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിഥിന്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നിഥിന് ഓര്‍മ്മക്കുറവുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വെല്‍ഡിങ് തൊഴിലാളിയായിരുന്നു നിഥിന്‍. ഇവരുടെ വീട് റെയില്‍വേ പാളത്തിന് തൊട്ടരികിലാണ്. പുരുഷന്‍ മത്സ്യത്തൊഴിലാളിയാണ്.

തീവണ്ടി വരുന്ന സമയത്ത് മകന്‍ റെയില്‍പ്പാളത്തിലൂടെ നടക്കുന്നതുകണ്ട് പുരുഷന്‍ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും തീവണ്ടി ഇരുവരെയും തട്ടിത്തെറിപ്പിച്ചു. അരൂര്‍ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകന്‍: നിഷാദ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …