ചെന്നൈ: വെല്ലൂരിലെ പ്രമുഖ ജുവലറിയില്‍ നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 15 നാണ് കവര്‍ച്ച നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വെല്ലൂര്‍ ടൗണില്‍ നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കല്ലൂരിലുള്ള ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍പേര്‍ കവര്‍ച്ചയ്ക്കു പിന്നിലുണ്ടെന്നാണ് സംശയം.
വെല്ലൂര്‍ തോട്ടപ്പാളയത്തുള്ള ജുവലറി ഷോറൂമിന്റെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്തുകടന്നായിരുന്നു കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ പ്രതി സി സി ടി വി ക്യാമറയില്‍ പെയിന്റ് സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ടിക്ക രാമന്‍ അറസ്റ്റിലായത്. സംഭവത്തില്‍ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY