തനിക്കും തന്റെ അനുയായികള്‍ക്കും ജീവനില്‍ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. പലരും തന്നെ വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും തന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും കാണിച്ച് അന്നപൂര്‍ണി ചെന്നൈ പൊലീസിന് പരാതി നല്കി.
ഇനിയും തന്റെ ആത്മീയ ജോലി തുടരമെന്നും ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവന്മാരാക്കാനാണ് താനിവിടെ വന്നതെന്നും അന്നപൂര്‍ണി പറഞ്ഞു. തമിഴിലെ പേരുകേട്ട ടിവി പരിപാടിയായ ‘സൊല്‍വതെല്ലാം ഉണ്മൈ’യില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആദി പരാശക്തിയുടെ അവതാരമാണെന്ന അവകാശവാദവുമായാണ് ചെങ്കല്‍പേട്ട് സ്വദേശിയായ ഇവര്‍ രംഗത്തെത്തിയത്.