അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. പച്ചക്കറി കട നടത്തുന്നതിന്റെ മറവിലാണ് സംഘം മദ്യമെത്തിച്ചിരുന്നത്. മാഹിയില്‍ നിന്ന് ബലേറോ പിക്കപ്പില്‍ കടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY