കോവിഡ് ജാഗ്രത ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് രൂക്ഷ വിമര്‍ശനവും പരിഹാസവും. ജനങ്ങളോട് കരുതലോടെയിരിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റിനു കീഴില്‍ ആയിരക്കണക്കിന് പേരാണ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. പൊതു ചടങ്ങുകള്‍ കുറയ്ക്കാനും, നടത്തുന്ന ചടങ്ങില്‍ പരമാവധി ആള്‍ക്കാര്‍ കുറച്ചു പങ്കെടുക്കാനുമടക്കം, മതി ജാഗ്രത പാലിക്കാന്‍
ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിനു കീഴെ ജനങ്ങള്‍ പൂര്‍ണ്ണമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത്. മുക്കിനു മുക്കിന് പാര്‍ട്ടി സമ്മേളനം നടത്തുന്നത് അവരാണ്, ജനങ്ങളല്ല എന്നാണ് പോസ്റ്റിനെതിരെ വന്നിരിക്കുന്ന കമന്റുകള്‍. മന്ത്രിയുടെ കമന്റ് ബോക്സ് തിരുവാതിര കളിയുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഈ ഗുരുതര സാഹചര്യത്തിലും തിരുവനന്തപുരത്തും തൃശ്ശൂരും നടത്തിയ തിരുവാതിര കളിയെപ്പറ്റി മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജില്ലാ സമ്മേളനവും, മുഖ്യമന്ത്രി ഉള്‍പ്പെട്ട, കോഴിക്കോട് നടത്തിയ കടപ്പുറത്തെ പൊതു പരിപാടിയും ഒമിക്രോണ്‍ സമൂഹ വ്യാപനം പ്രോത്സാഹിപ്പിച്ചുവെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.