Breaking News

വിവാഹേതര ബന്ധം ; ഭാര്യയെ മാനസികമായി പീഡിപ്പിച്ചാല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാമെന്ന് മദ്രാസ് ഹൈക്കോടതി…

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്ബതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്കു കാരണമാവുകയാണെങ്കില്‍, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവ് ശിക്ഷാര്‍ഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവച്ചു ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയാണു വിധി പറഞ്ഞത്. പ്രതിയുടെ 2 വര്‍ഷത്തെ തടവുശിക്ഷ 6 മാസം കഠിനതടവായി കുറച്ചു.

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അത് ഗാര്‍ഹിക കലഹത്തിലും തുടര്‍ന്ന് അവരെ ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാക്കിയെന്നും കോടതി വ്യക്തമാക്കി. എല്ലാ വശങ്ങളും പരിശോധിച്ചാല്‍ വിവാഹേതര ബന്ധം ഭാര്യയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നു കരുതാമെന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്‌ഷന്‍ 498 എ പ്രകാരമാണു പ്രതിയെ തടവിന് ശിക്ഷിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …