ജമാ അത്തെ ഇസ്ലാമിയുടെ മാദ്ധ്യമ സ്ഥാപനമായ മീഡിയാ വണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷയെ ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതാണ് നടപടിക്ക് കാരണം. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചു. സുരക്ഷാ ക്ലിയറന്‍സുമായി ബന്ധപ്പെട്ട നോട്ടീസ് വാര്‍ത്താ വിതരണ മന്ത്രലയത്തില്‍ നിന്നും മുന്‍കൂട്ടി തന്നെ സ്ഥാപനത്തിന് നല്‍കിയിരുന്നു . എന്നാല്‍ ഇതിനു വ്യക്തമായ മറുപടി മീഡിയ വണ്‍ നല്‍കിയില്ല.
മുന്‍പും ചാനല്‍ പ്രക്ഷേപണവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു. രാജ്യ വിരുദ്ധ റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്യുന്നുവെന്ന നിരവധി പരാതികള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. മീഡിയ വണ്‍ പ്രക്ഷേപണം ചെയ്ത ഇന്ത്യ വിരുദ്ധ പ്രോഗ്രാമുകളും, വാര്‍ത്തകളും, പാക്കിസ്‌താനിലെ വിവിധ മാദ്ധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു.
കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കല്‍, സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍, തുടങ്ങി തന്ത്ര പ്രധാന വിഷയങ്ങളില്‍ മീഡിയ വണ്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പാക് മാദ്ധ്യമങ്ങള്‍ അന്ത രാഷ്‌ട്ര വേദികളില്‍ ഇന്ത്യ- വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. സി എ എ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കി ഡല്‍ഹിയില്‍ കലാപം ആളിക്കത്തിച്ചതുമായി ബന്ധപ്പെട്ട് ചാനലിനെതിരെ മുന്‍പും നടപടി ഉണ്ടായിരുന്നു.