Breaking News

ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്‍പ് അയാള്‍ കോണ്ടം തന്നു, ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍വച്ച്‌ കാണാമെന്ന് സംവിധായകന്‍ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി നടി…

സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തല്‍. അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതോടെ എല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സെറ്റില്‍ പോകുന്നതിന് മുമ്ബ് അയാള്‍ എനിക്ക് ഹസ്തദാനം നല്‍കി. അയാള്‍ എന്റെ കൈപ്പത്തിയില്‍ എന്തോ ഇട്ടതായി ഞാന്‍ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണെന്ന് ഞാന്‍ ചോദിച്ചു,

അത് സൂക്ഷിച്ച്‌ വച്ച്‌ ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച്‌ കാണാമെന്ന് അയാള്‍ പറഞ്ഞു.’- ദെലാലി മിസ്പാ എന്ന നടി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സെറ്റില്‍ വെച്ച്‌ ഒരു സംവിധായകന്‍ ലൈംഗികത വേണമെന്ന് തുറന്നുപറഞ്ഞതായി ആരോപിച്ചു. ആവശ്യം നിരസിച്ചതോടെ സംവിധായകന്‍ തന്റെ വേഷം മറ്റൊരാള്‍ക്ക് നല്‍കിയെന്നും നടി പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …