Breaking News

കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; യുവതി ബോധരഹിതയായി വീണു; യുവാവ് പിടിയില്‍

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര മേലില സ്വദേശി ഷിജു (43) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ലൈംഗികാതിക്രമം നേരിട്ടത്.

പ്രതിയുടെ ആക്രമണത്തില്‍ മാനസികാഘാതമുണ്ടായ സ്ത്രീ ബോധരഹിതയായി വീണു. സഹയാത്രികര്‍ പ്രതിയെ തടയുകയും യുവതിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിങ്ക് പൊലീസെത്തി യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി.

പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബസ് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …