മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് തലപ്പുഴ പൊലീസ് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈജുവിന്റെ ആക്രമണത്തില്‍ ഭാര്യ ഷൈമോള്‍ക്ക് കയ്യിലാണ് വെട്ടേറ്റത്. ഷൈമോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരാതികളുണ്ടായിരുന്നു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY