Breaking News

ചീറിപ്പാഞ്ഞു വന്ന കാറിനു മുന്നിൽ നിന്നും പെൺകുട്ടിയെ രക്ഷപെടുത്തി വനിതാ പോലീസ്

ചീറിപ്പാഞ്ഞു വരുന്ന കാറിനു മുന്നിൽ നിന്നും ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ച്‌ വനിതാ പോലീസുകാരി. അടുത്തിടെ അമേരിക്കയിലെ മേരിലാൻഡിൽ ഒരു നോർത്ത് ഈസ്റ്റ് മിഡിൽ സ്‌കൂളിന് പുറത്ത് അമിതവേഗതയിൽ വന്ന കാർ ഇടിക്കുന്നതിൽ നിന്നുമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വാഹനം കുട്ടിയുടെ അടുത്തേക്ക് പാഞ്ഞുകയറിയപ്പോൾ പോലീസുകാരി ചാടി വീണ് അവളെ ക്ഷണനേരം കൊണ്ട് വലിച്ചിഴച്ചു.

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞത് സെസിൽ കൺട്രി എക്‌സിക്യൂട്ടീവ് ഡാനിയേൽ ഹോൺബെർഗർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നോർത്ത് ഈസ്റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ആനെറ്റ് ഗുഡ്‌ഇയറാണ് വീഡിയോയിലെ പോലീസുകാരി. വാർത്താ സ്രോതസ്സുകൾ പ്രകാരം, 14 വർഷത്തിലേറെയായി ആനെറ്റ് ക്രോസിംഗ് ഗാർഡായി ഡ്യൂട്ടിയിലാണ്.

ആദ്യമായാണ് അപകടം മുൻകൂട്ടിക്കണ്ട് ഇവർ പെൺകുട്ടിയെ രക്ഷപെടുത്തുന്നത്. വീഡിയോയിൽ, ഗുഡ്‌ഇയർ വാഹനം നിർത്താൻ കൈനീട്ടുന്നത് കാണാം. പക്ഷേ അത് വേഗത്തിൽ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. റോഡ് നനഞ്ഞതായി തോന്നുമെങ്കിലും അതാണോ ഡ്രൈവറെ ബ്രേക്ക് ചവിട്ടാൻ അനുവദിക്കാത്തതെന്ന് വ്യക്തമല്ല. ട്വിറ്ററിൽ എല്ലാവരും ക്യാപ്റ്റൻ ആനെറ്റ് ഗുഡ് ഇയറിനെ ഹീറോ എന്നാണ് വിളിക്കുന്നത്. ആളുകൾ അവരുടെ ധീരതയെ പ്രശംസിക്കുകയും മാതൃകയാക്കുകയും ചെയ്യുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …