Breaking News

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും.

റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്.

ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …