ഒന്നര വയസുകാരിയായ കുഞ്ഞിനെ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെയും കൊണ്ട് മുത്തശ്ശി കലൂരിലെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയത്. ഉടന്‍ തന്നെ ഹോട്ടലുകാര്‍ ആശുപത്രിയിലേക്കും കുഞ്ഞിനെ കൊണ്ടുപോയി. ഇതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ശ്വാസകോശത്തില്‍ അടക്കം വെള്ളം കയറിയെന്ന കാര്യം വ്യക്തമായി. ഇതോടയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും. പൊലീസ് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്.
അങ്കമാലി സ്വദേശിനിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ ജോലി സംബന്ധമായ ആവശ്യവുമായി വിദേശത്താണ്. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടയാത്.
എട്ടാം തീയതി പുലര്‍ച്ചെ കുഞ്ഞിന് വയ്യെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിറ്റേദിവസം കുട്ടി മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ അച്ഛമ്മയുടെ കാമുകനാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്ബതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. കാഴ്ചയില്‍ പ്രായ വ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.
കുഞ്ഞിന്‌റെ മരണത്തില്‍ സംഭവത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മുത്ത്ശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.