തമിഴ്നാട്ടിലെ അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരന്റെ വെളിപ്പെടുത്തല്‍.
അപകടത്തില്‍ 19 പേരാണ് മരിച്ചത്. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗം യാത്രക്കാരും. ഇടതുവശത്തെ നിരയില്‍ യാത്രചെയ്തിരുന്നവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
ബസിന്റെ പിന്നില്‍നിന്നു മൂന്നാമത്തെ നിരയില്‍ ഇരുന്ന യാത്രക്കാരന്റെ വാക്കുകള്‍ ഇങ്ങനെ. ‘ബ്രേക്ക് ചയ്യാന് പോലും സാവകാശം കിട്ടിയില്ല, അതിനു മുന്‍പേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവര്‍ക്കും അപകടം പറ്റിയിട്ടുണ്ട്.
തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്ന് തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനം പെട്ടെന്ന് ട്രാക്ക് മാറി ഇടിച്ചു കയറുകയായിരുന്നു.
‘ കോയമ്ബത്തൂരിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3.15നായിരുന്നു അപകടം നടന്നത്. മൂന്നു സ്ത്രീകളടക്കം 19 പേരാണ് അപകടത്തില്‍ മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY