Breaking News

ഇനി മോദി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം മോദിയുടെ ഗുജറാത്ത്

ദേശീയ രാഷ്ട്രീയത്തില്‍ ഇനി നരേന്ദ്ര മോഡിയെയും ബിജെപിയെയും നേരിടാന്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെന്നതിനെക്കാള്‍, ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഒരേയൊരു പാര്‍ട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബുവഴി എഎപി ദേശീയതലത്തിലെത്തുമ്പോള്‍ ഇതിനകംതന്നെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദം നേരിടും.

ഗോവയില്‍ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളില്‍ എഎപി കടന്നുകയറുന്നതിന്റെ സൂചനയാണ്. 2012 ല്‍ രൂപം കൊണ്ട പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ 2 സംസ്ഥാനങ്ങളില്‍ ഭരണം നേടുകയും ഗോവയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിരിക്കുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ശബ്ദമാകാന്‍ പഞ്ചാബ് വിജയം കേജ്‌രിവാളിനു സഹായകരമാകും.

രാഹുല്‍ ഗാന്ധിക്കു പകരം മറ്റൊരു നേതാവ് പ്രതിപക്ഷത്തിന്റെ മുഖമാകണമെന്ന ആവശ്യമുയര്‍ന്നാല്‍, കേജ്‌രിവാളിനെ പരിഗണിക്കാതിരിക്കാനാവില്ല പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്. അടുത്ത മാസം ഗുജറാത്തില്‍ കെജരിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിര്‍ണായക നീക്കം. ഗുജറാത്തിലും പഞ്ചാബിനോട് ചേര്‍ന്നുള്ള ഹിമാചലിലും ഇക്കൊല്ലം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്.

രണ്ടിടങ്ങളിലും എഎപി അക്കൗണ്ട് തുറന്നാല്‍ ആശ്ചര്യപ്പെടാനില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും നേതൃത്വ പ്രതിസന്ധിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന രണ്ടാമത്തെ സന്ദേശം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോണ്‍ഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജരിവാള്‍ ശ്രമിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …