Breaking News

ശോഭ സിറ്റിയും ഹയാത്ത് സെന്ററും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നു, മാളിന് നടുവിലൂടെ വരേണ്ട പാത മാറ്റി വരച്ചതായി ആരോപണം

ശോഭ സിറ്റി മാളിനും ഹയാത്ത് സെന്ററിനും നടുവിലൂടെ വരേണ്ട കെ റെയില്‍ പാത മാറ്റി വരച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം. ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കെ റെയില്‍ പാത മാര്‍ക്ക് ചെയ്ത് ശോഭ സിറ്റി മാളിനെയും ഹയാത്ത് സെന്ററിനെയും ചൂണ്ടിക്കാണിച്ചാണ് സാമൂഹ്യമാധ്യമങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. ശോഭ സിറ്റി മാളിനെയും ഹയാത്തിനെയും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നുവെന്ന ആരോപണമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

കെ റെയില്‍ പദ്ധതിയുടെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളെ അവരുടെ നിലങ്ങളില്‍ നിന്ന് കുടിയിറക്കുന്ന, തൊഴിലാളികളുടെ സ്വന്തം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരാണ് ശോഭ സിറ്റിയെ പോലുള്ള മുതലാളി വര്‍ഗ്ഗ മാളിനെയും ഹയാത്ത് സെന്ററിനെയും മാറ്റി നിര്‍ത്തി റൂട്ട് മാപ്പ് വരച്ചതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. നേര്‍രേഖയില്‍ വരേണ്ട പാത മാളിനെയും സെന്ററിനെയും മാറ്റി നിര്‍ത്തിയാണ് ഇപ്പോള്‍ വരച്ചിരിക്കുന്നത്.

ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. സംസ്ഥാനത്ത് കെ റെയിലിനു വേണ്ടി സ്വന്തം വീടും സ്ഥലവും വിട്ടുകൊടുത്ത മനുഷ്യരെ അപമാനിക്കും വിധമാണ് സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനം ഉയരുന്നു. പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും വേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് ഇത്തരത്തില്‍ മുതലാളി വര്‍ഗ്ഗത്തിന്റെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുന്നതെന്നും, പാവപ്പെട്ടവരെ കുടിയിറക്കി മാത്രം കെ റയില്‍ നിര്‍മ്മിക്കേണ്ടതില്ലെന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …