Breaking News

കുടുംബ വഴക്കിനിടെ മരണം: മകന്റെ ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ മരിച്ച റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമൺ എടമുള സ്വദേശി റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇന്നു പൊലീസ്, കോടതി നടപടികൾ കൂടി പൂർത്തിയാക്കി എൻഒസി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്കു മാറ്റുന്നതാണ്.

ഇവിടെ എംബാമിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിയിൽനിന്ന് പാസ്‌പോർട്ട് റദ്ദാക്കി മൃതദേഹം നാളെ നാട്ടിൽ എത്തിക്കാനാകുമെന്നാണ് വിവരം. മകൻ സഞ്ജു മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതർക്കത്തിൽ റൂബിയെ ചവിട്ടിവീഴ്ത്തി

തലപിടിച്ച് തറയിൽ ഇടിച്ചതിനെ തുടർന്നാണു മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും സന്ദർശക വീസയിൽ യുഎഇയിൽ എത്തിയിട്ട് ഒന്നര മാസം മാത്രമെ ആയിട്ടൊള്ളൂ. പരേതനായ മുഹമ്മദാലിയുടെ ഭാര്യയാണ് റൂബി. കബറടക്കം ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ നടക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …