Breaking News

പ്രണയം നടിച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തായ 52 കാരന്‍, ബന്ധം തുടങ്ങിയത് മൂന്നുവര്‍ഷം മുമ്ബ്…

പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 52 കാരന്‍ പൊലീസിന്റെ പിടിയിലായി. മടക്കത്താനം ഓലിയാംകുന്നേല്‍ കുഞ്ഞുമോന്‍ ജോണിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കുഞ്ഞുമോന്‍ ഇവരുടെ വീട്ടില്‍ എത്തി പരിചയപ്പെട്ടതിനു ശേഷം മൂന്നു വര്‍ഷമായി ഫോണിലൂടെ 16കാരിയുമായി ബന്ധം സ്ഥാപിച്ചു.

ഇതിനിടെ പലതവണ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫോണില്‍ കുഞ്ഞുമോനെ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്നാണ് കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പോക്‌സോ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …