അമേരിക്കന്‍ ബാസ്കറ്റ് ബോളിലെ സൂപ്പര്‍താരമായ ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് ബ്ഫറഷ്യ. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്കോ വിമാനത്താവളത്തില്‍ ഗ്രൈനറെ അറസ്റ്റ്ചെയ്തത്. മേയ് 19 വരെ അവരുടെ തടങ്കല്‍ റഷ്യന്‍ കോടതി നീട്ടിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍, ഗ്രൈനറെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിസ്സഹായത കാണിക്കുകയാണ്. യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരെ റഷ്യ നോട്ടമിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ വനിതാ എന്‍.ബി.എയില്‍ ഫീനിക്സ് മെര്‍ക്കുറിയുടെ താരമാണ് 31-കാരിയായ ഗ്രൈനര്‍. അടുത്തമാസം സീസണ് തുടങ്ങാനിരിക്കെ ഗ്രൈനറുടെ അഭാവം ലീഗിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. എക്കാലത്തെയും മികച്ച വനിതാ ബാസ്കറ്റ്ബോള്‍ താരമായാണ് ഗ്രൈനറെ വിലയിരുത്തുന്നത്. വനിതാ എന്‍.ബി.എ.,
യൂറോ ലീഗ്, കോളേജ് ചാമ്ബ്യന്‍ഷിപ്പ് കിരീടങ്ങളും ഒളിമ്ബിക് സ്വര്‍ണവും നേടിയിട്ടുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ്. 2015 മുതല്‍ ഓഫ് സീസണില്‍ ഗ്രൈനര്‍ റഷ്യയിലെ ഒരു ടീമിനായി കളിച്ചുവരുന്നു. പല താരങ്ങളും ഇതുപോലെ ഓഫ് സീസണില്‍ വിദേശലീഗുകളില്‍ കളിക്കാറുണ്ട്. അമേരിക്കയിലെക്കാള്‍ കൂടുതല്‍ പ്രതിഫലം താരങ്ങള്‍ക്ക് റഷ്യയില്‍ കിട്ടുന്നുണ്ട്.