മയക്ക് ഗുളികളുമായി രണ്ടു പേരെയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ഇവര്‍ക്ക് മരുന്ന് വില്‍പ്പന നടത്തിയ തഴവാ അമ്ബലമുക്കിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എസ്പി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിന് (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയില്‍ ചവറ പോലീസിന്റെ പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തഴവയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ജയചന്ദ്രനെയും പോലീസ് പിടികൂടി. മാനസിക രോഗികള്‍ക്ക് മയക്കത്തിനായി നല്കുന്ന നൈട്ര സെപ്പാം എന്ന മരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സ്കൂള്‍ കുട്ടികളായിരുന്നു ഇവരുടെ സ്ഥിരം കസ്റ്റമര്‍. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ നല്കാന് പാടില്ലെന്നാണ് നിയമം.
അതേസമയം നൈട്രാ സെപാം ഗുളികകളുമായി ആറ്റുകാല്‍ സ്വദേശിയെ എക്സൈസ് സംഘം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. അറ്റുകാല്‍ പാടശ്ശേരി സ്വദേശിയായ പാണ്ടിക്കണ്ണന്‍ എന്ന കണ്ണനാണ് അറസ്റ്റിലായത്. 650 നൈട്രാ സെപാം ഗുളികകളുമായി നേമം ജംഗ്ഷനില്‍ നിന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.ആര്.മുകേഷ് കുമാറും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.