Breaking News

ഭക്ഷണത്തിനായി പണം ചോദിച്ചു; ആറ് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടതിന് ആറുവയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശിലെ ദാതിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ഗ്വാളിയോര്‍ പൊലീസ് ട്രെയിന്ങ് സ്‌കൂളിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രവിശര്‍മയെ അറസ്റ്റ് ചെയ്തു.

ഭക്ഷണം വാങ്ങാന്‍ ശര്‍മയോട് കുട്ടി ആവര്‍ത്തിച്ച്‌ പണം ചോദിച്ചു. എന്നാല്‍ പണം കൊടുക്കാതെ കുട്ടിയെ ഓടിക്കുകയായിരുന്നു. എന്നാല്‍ കുട്ടി വീണ്ടും വന്ന് പണം ചോദിച്ചു. പ്രകോപിതനായ പൊലീസുകാരന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് പറഞ്ഞു. താന്‍ കുറച്ചു കാലമായി വിഷാദരോഗത്തിന് അടിമയാണെന്നും കുട്ടി നിരന്തരം പണം ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

രവിശര്‍മയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗ്വാളിയോറിലെ ഒരു സലൂണ്‍ ഉടമയുടെ മകനാണ് മരിച്ച ആറുവയസുകാരന്‍. കുറ്റാരോപിതനായ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ദതിയ പൊലീസ് സൂപ്രണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …