Breaking News

കെഎസ്‌ആര്‍ടിസിയുടെ `ട്രെയിന്‍` ഇപ്പോള്‍ കൊല്ലത്തുമുണ്ട്; കൊട്ടിയാഘോഷിക്കാതെ സര്‍വീസ് നടത്തുന്ന വെസ്റ്റിബുള്‍ ബസ്…

കൊട്ടിയാഘോഷിച്ച്‌ നടത്തിയ പലതും കെട്ടണയുന്നത് കൊണ്ടാവാം കെഎസ്‌ആര്‍ടിസിയും ഇക്കാര്യം ആരെയും അറിയിച്ചില്ല. തോപ്പുംപടിയില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്‌ആര്‍ടിസി ഓടിക്കുന്ന പുതിയ ഓര്‍ഡിനറി സര്‍വീസിനെ കുറിച്ചാണ്, വെസ്റ്റിബുള്‍ ബസ്. 17 മീറ്റര്‍ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്‌ആര്‍ടിസിയുടെ ട്രെയിന്‍’ എന്നും വിളിപ്പേരുണ്ട്.

കെഎസ്‌ആര്‍ടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയില്‍ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയില്‍ 1.20 ന് എത്തും. തോപ്പുംപടിയില്‍ നിന്നു 2 നു പുറപ്പെട്ട് 7 നു കരുനാഗപ്പള്ളിയിലെത്തും. 10 വര്‍ഷമായി ആറ്റിങ്ങല്‍ – കിഴക്കേക്കോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് റിട്ടയര്‍മെന്റിനു മുന്‍പ് അല്‍പം ആശ്വാസത്തോടെ ഓടിക്കോട്ടെ എന്നു തീരുമാനിച്ചാണു നാഷനല്‍ ഹൈവേ സര്‍വീസിന് അയച്ചിരിക്കുന്നത്. 3 വര്‍ഷം കൂടി ഈ ബസ് നിയമപ്രകാരം ഓടിക്കാം.

അശോക് ലൈലന്‍ഡിന്റെ 6 സിലിണ്ടര്‍ എന്‍ജിനാണു ബസിന്. ഒരു ലീറ്റര്‍ ഡീസലിന് 3 കിലോമീറ്റര്‍ മാത്രം മൈലേജ്. നീളക്കൂടുതലായതിനാല്‍ സൂക്ഷിച്ച്‌ ഓടിക്കണം. ബസ് പുറകോട്ടെടുക്കാനാണു പാട്. മറ്റു വാഹനങ്ങളെ ഓവര്‍ടേക് ചെയ്യുമ്ബോഴും മറ്റു വാഹനങ്ങള്‍ ബസിനെ ഓവര്‍ ടേക് ചെയ്യുമ്ബോഴും അതീവ ശ്രദ്ധവേണം. കെഎസ്‌ആര്‍ടിസിക്കു നിറം ചുവപ്പാണെങ്കിലും ഈ ബസ് നീലയാണ്. 57 സീറ്റുണ്ട്. സീറ്റുകള്‍ ഏതു വശത്തേക്കും തിരിക്കാം.

ദീര്‍ഘയാത്രയ്ക്കു പറ്റിയ സീറ്റുകളല്ല എന്ന ദോഷമുണ്ട്.സര്‍വീസ് തുടങ്ങിയിട്ട് 5 ദിവസമേ ആയുള്ളു. നിലവില്‍ ബസില്‍ എട്ടും പത്തും യാത്രക്കാര്‍ മാത്രം. തോപ്പുംപടിക്കു പകരം വൈറ്റിലയില്‍ നിന്നു സര്‍വീസ് തുടങ്ങിയാല്‍ കൂടുതല്‍ ആളെക്കിട്ടും. അരൂര്‍ ടോള്‍ ഒഴിവാക്കാനാവും തോപ്പുംപടിയിലേക്കു സര്‍വീസ് നടത്തുന്നത്. തോപ്പുംപടിയില്‍ നിന്നു കുണ്ടന്നൂര്‍ എത്തി വൈറ്റിലയ്ക്കു വരാവുന്നതേയുള്ളു. ഇപ്പോള്‍ 113 കിലോമീറ്റര്‍ ഓടുന്ന ബസ് ദേശീയപാതയിലൂടെ വൈറ്റിലയ്ക്ക് ഓടിച്ചാല്‍ 114 കിലോമീറ്ററേ ദൂരമുള്ളു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …