Breaking News

കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി അറസ്റ്റിൽ; യുവതി പിടിയിലാകാൻ കാരണം…

കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശി​​​ലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. നാലു വര്‍ഷം മുമ്ബ് വിവാഹമോചിതയായ ഇവര്‍, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് യുവതി ​മൊഴി നല്‍കി.

ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെ യുവതി ട്രോളി ബാഗുമായി പോകുന്നത് കണ്ട ​പൊലീസ് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച്‌ താമസിച്ചു വരികയായിരുന്നെന്നും യുവതി വെളിപ്പെടുത്തിയത്.

വിവാഹം കഴിക്കാന്‍ പ്രീതി ഫിറോസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. അവസാനം തന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചതിന്റെ ദേഷ്യത്തില്‍ കത്തി ഉപയോഗിച്ച്‌ കഴുത്തറുക്കുകയായിരുന്നെന്നും പ്രീതി മൊഴി നല്‍കി.

മൃതദേഹം ഒരു ദിവസം ഫ്ലാറ്റില്‍ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി മൃതദേഹം അതിലാക്കി. അതുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …