Breaking News

സ്നേഹം തെളിയിക്കാന്‍ എച്ച്‌.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം കുത്തിവെച്ച്‌ 15കാരി; പിന്നീട് സംഭവിച്ചത്…

പ്രണയത്തിനായി പലതും ത്യജിക്കുന്ന മനുഷ്യരുണ്ട്. എന്നാല്‍, കാമുകനോടുള്ള തന്‍റെ ഇഷ്ടം തെളിയിക്കാന്‍ 15കാരി തെരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത്. സ്നേഹം തെളിയിക്കാന്‍ എച്ച്‌.ഐ.വി ബാധിതനായ കാമുകന്‍റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു പെണ്‍കുട്ടി. അസമിലെ സുല്‍കുച്ചി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹോജോളയിലെ സത്തോള സ്വദേശിയായ എച്ച്‌.ഐ.വി പോസിറ്റീവ് ആ‍യ യുവാവുമായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പ്രണയത്തിലാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഓരോ തവണയും മതാപിതാക്കള്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു.

എന്നാല്‍, ഇത്തവണ ആണ്‍സുഹൃത്തിനോടുള്ള തന്‍റെ പ്രണയം തെളിയിക്കാന്‍ പെണ്‍കുട്ടി കടുത്ത തീരുമാനം എടുക്കുകയായിരുന്നു. ഒരു സിറിഞ്ച് ഉപയോഗിച്ച്‌ സുഹൃത്തിന്‍റെ എച്ച്‌.ഐ.വി പോസിറ്റീവ് രക്തം കുത്തിയെടുത്ത ശേഷം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കാമുകനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …