Breaking News

അമ്മയുടെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടി എടുക്കാന്‍ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്ക്

കുരങ്ങിന്റെ ആക്രമണത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മഹാരാഷ്‌ട്രയിലെ താനെ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം താനെയിലെ ഷില്‍ ദായിഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് പ്രദേശവാസിയായ യുവതി കൈക്കുഞ്ഞുമായി എത്തിയത്. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുരങ്ങന്‍ യുവതിയുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചു. ഈ സമയം കുഞ്ഞിനെ യുവതി മുറുകെ പിടിച്ചിരുന്നു. പിന്നാലെ പോലീസ് കുരങ്ങിനെ ഓടിച്ച്‌ വിടുകയായിരുന്നു.

തലയില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലയില്‍ അഞ്ച് തുന്നലുകളുണ്ട്. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. വനംവകുപ്പ് സ്റ്റേഷനില്‍ എത്തി കുരങ്ങിനെ പിടിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …