ബാബ വംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സെപ്തംബര്‍ 11 ഭീകരാക്രമണം, ഡയാനാ രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങി നിരവധി പ്രവചനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ബാബ വംഗ 1996ല്‍ 85ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുംവരെ പ്രവചിച്ചവയില്‍ 85 ശതമാനവും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയെക്കുറിച്ചുള്ള ബള്‍ഗേറിയന്‍ മിസ്റ്റിക്കിന്റെ പ്രവചനമാണ് ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ ഗുരുതരമായ ഒരു പ്രതിസന്ധി വരാന്‍ പോകുന്നു എന്നാണ്. ഇത് രാജ്യത്ത് പട്ടിണി സമാനമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നാണ് പ്രവചനം. 2022 വര്‍ഷം മുന്‍പ് ബാബ വംഗ നിരവധി പ്രവചനങ്ങള്‍ നടത്തിയിരുന്നു. അതില്‍ രണ്ട് പ്രവചനങ്ങള്‍ ഇതുവരെ യാഥാര്‍ത്ഥ്യമായി.
ഇന്ത്യയിലെ വെട്ടുക്കിളികളുടെ ഭീകരതയെക്കുറിച്ച് ബാബ വംഗ പ്രവചിച്ചിരുന്നുവെന്നും അത് പട്ടിണിയുടെ അവസ്ഥയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ ലോകമെമ്ബാടും താപനിലയില്‍ കുറവുണ്ടാകുമെന്നും അതുവഴി വെട്ടുക്കിളികളുടെ വ്യാപനം വര്‍ദ്ധിക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു. വെട്ടുക്കിളികളുടെ ഈ കൂട്ടം ഇന്ത്യയെ ആക്രമിക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യും. ഇത് രാജ്യത്തെ കടുത്ത പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യും.