ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെക്കെതിരെ 186 റൺസിന് പുറത്തായി. ഇന്ത്യന്‍ സമയം രാവിലെ 9.30ന് ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം ആരംങിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാധവുമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. വിരാട് കോഹ്ലി 19 റൺസിനും രോഹിത് ശർമ്മ 15 റൺസിനും പുറത്തായി. 14 ബോളിൽ 20 റൺസ് അടിച്ച ദിനേശ് കാർത്തിക്കാണ് സ്കോർ 180 കടക്കാൻ സഹായിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആസ്ട്രേലിയ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എടുത്തിട്ടുണ്ട്.