കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്ബസിലാണ് നാലുപേര്‍ക്ക് മര്‍ദനമേറ്റത്. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശി ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഹരിയാന രജിസ്ട്രേഷന് ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്നാണ് തങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിച്ചതെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. മുണ്ടുടുത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ പരിഹസിച്ചു. പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിഷ്ണു പ്രസാദ് പറഞ്ഞു.
വിഷ്ണു പ്രസാദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റത്. ശ്രീറാം കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിഷ്ണുപ്രസാദ്. ഗൗതമും അഖിലും ഹിന്ദു കോളജിലെയും ജെയിംസ് ജാമിഅ മില്ലിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ്.