യുഎഇ : യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
അബുദാബിയിലെയും ദുബായിലെയും താപനില 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് താപനിലയിൽ കുറവുണ്ടാകും.
മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് റെഡ്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ചില ഉൾപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY