Breaking News

ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ നിന്ന് തൃഷ പുറത്തോ? പ്രതികരണവുമായി അമ്മ

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യിൽ നിന്ന് തൃഷ കൃഷ്ണൻ പിൻമാറിയതായി അഭ്യൂഹം. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ പുരോഗമിക്കുന്നതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

തൃഷയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥയെ തുടർന്ന് ലിയോയുടെ സെറ്റിൽ വച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ. എല്ലാം ഊഹാപോഹങ്ങളാണെന്ന് ഒരു തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ ഉമാ കൃഷ്ണൻ പറഞ്ഞു. തൃഷ തിരിച്ചെത്തിയിട്ടില്ലെന്നും ഇപ്പോഴും കശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിയോയുടെ പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാള താരം മാത്യു തോമസും ചിത്രത്തിലുണ്ട്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിച്ചുള്ള ചിത്രം ഒരുങ്ങുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …