ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെ പരിശീലകന് മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ഇതോടെ ആര്‍തെറ്റയ്ക്ക് കോവിഡ്-19 ബാധിച്ചതോടെ
ശനിയാഴ്ച നടക്കാനിരുന്ന ബ്രൈറ്റണിനെതിരായ ആഴ്സണലിന്റെ മത്സരം മാറ്റിവച്ചു. ആര്തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നു
ക്ലബ്ബ് അറിയിച്ചു. ലണ്ടനിലെ ആഴ്സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ആഴ്സണലിന്റെ മത്സരവും മാറ്റിവച്ചിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY