Feb 24, 2026 12:22 AM
Breaking News

കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷൻ; പങ്കെടുത്ത് മോഹൻലാലും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ

ഡിസ്നി ഇന്ത്യ പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കൊച്ചിയിലെ ആഡംബര ഹോട്ടലിലായിരുന്നു ആഘോഷം. വധുവും വരനും മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി. നടൻ മോഹൻലാലും ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധവന്‍റെ മകൻ ഗൗതം വിവാഹിതനായത്. 

സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് റിസപ്ഷനിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, യൂസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി.കെ ശ്രീമതി, ഇ.പി ജയരാജൻ , ലിസി പ്രിയദർശൻ , ആശാ ശരത്, സുജാത, ചിപ്പി, ജഗദീഷ്, പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് തുടങ്ങി നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുത്തു. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ വച്ചാണ് ഗൗതം മാധവൻ വിവാഹിതനായത്. ബോളിവുഡ് സിനിമാതാരങ്ങൾ ഉൾപ്പടെ വിവാഹച്ചടങ്ങിലും തുടർന്നുള്ള ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. പൃഥ്വിരാജ്, അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …