Breaking News

ഒളിപ്പിച്ചത് 8 പാക്കറ്റ് ബീഡി; ജയിലുകളിലേക്ക് ലഹരി എത്തിക്കുന്ന രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലേക്ക് ബീഡിയും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്ന രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയൽ എ.എം. മുഹമ്മദ് ഫാസി (33), തളിപ്പറമ്പ് തൃച്ചംബരം ഏരുമ്മല്‍ ഹൗസില്‍ എം.വി. അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ടൗണ്‍ എസ്.ഐ. സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ ജയിലിലെ തടവുകാരനായ റംഷീദിനെ കാണണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. എന്നാൽ ജയിലിനുള്ളിൽ പോകാതെ മതിലിനടുത്ത് നിൽക്കുന്നതിൽ സംശയം തോന്നിയ ജയിൽ വാർഡർമാർ നടത്തിയ പരിശോധനയിലാണ് അരയിൽ എട്ട് പൊതികളിലായി ഒളിപ്പിച്ച നിലയിൽ 160 ബീഡികൾ കണ്ടെത്തിയത്.

തുടർന്ന് ജയിൽ അധികൃതർ ടൗൺ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയിലിൽ റംഷീദ് എന്ന പേരിൽ ആരുമില്ലെന്ന് വ്യക്തമായത്. ജയിലുകളിലേക്ക് ബീഡിയും ലഹരിവസ്തുക്കളും വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്ന് പോലീസ് പറഞ്ഞു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …