കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. നിരവധി സിനിമകൾ തുടങ്ങാനിരിക്കെയാണ് പുനീത് രാജ്കുമാറിന്റെ മരണം. പുനീത് രാജ്കുമാർ നായകനായി എത്തുന്ന ചിത്രങ്ങളുടെ ഭാവിയെക്കുറിച്ച് ആരാധകർ ആശങ്കാകുലരായിരുന്നു. പുനീത് കുമാറിന് വേണ്ടി പ്ലാൻ ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
യുവ രാജ്കുമാറിനെ നായകനാക്കിയാണ് പുതിയ ചിത്രത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹൊംബാല ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ആനന്ദ് റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ രാജ്കുമാറിനായി തിരക്കഥയിൽ ചില മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
പുനീത് രാജ്കുമാറിന്റെ മരണശേഷം പുറത്തിറങ്ങിയ ചിത്രമാണ് ജെയിംസ്. പുനീത് രാജ്കുമാറിന്റെ സഹോദരൻ ശിവ് രാജ്കുമാറാണ് ‘ജെയിംസി’ന് വേണ്ടി ഡബ്ബ് ചെയ്തത്. കിഷോർ പതികൊണ്ടയാണ് ചിത്രം നിർമ്മിക്കുന്നത്. കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചരൺ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.