Breaking News

സ്റ്റേജ് ഷോയ്ക്കിടെ ഡ്രോണ്‍ തലക്കിടിച്ച് ഗായകൻ ബെന്നി ദയാലിന് പരിക്കേറ്റു

ചെന്നൈ: ഗായകൻ ബെന്നി ദയാലിന്‍റെ തലയിൽ ഡ്രോൺ ഇടിച്ച് പരിക്കേറ്റു. ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാൽ പാട്ട് പാടുന്നതിനിടെയാണ് ഡ്രോൺ തലയുടെ പിൻഭാഗത്ത് ഇടിച്ചത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാൽ ഷോ അവതരിപ്പിക്കാൻ തുടങ്ങിയതു മുതൽ ഡ്രോൺ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന് സമീപത്തുകൂടെ ആയിരുന്നു ഡ്രോൺ പറത്തിയത്.

‘ഉർവശി ഉർവശി’ എന്ന ഗാനം ആലപിച്ചുകൊണ്ടിരുന്ന ബെന്നി ദയാൽ പിറകോട്ട് നീങ്ങുന്നതിനിടെയാണ് ഡ്രോൺ തലയിൽ ഇടിച്ചത്. പരിക്കേറ്റ താരം മുട്ടുകുത്തി നിൽക്കുന്നതും സംഘാടകർ വേദിയിലേക്ക് എത്തുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ താരം ഇൻസ്റ്റാഗ്രാമിൽ അപകടത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …