Breaking News

കൊറോണ വൈറസ് ബാധ; ഭയന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്..?

വിദേശത്തുനിന്നെത്തി കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി

സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 18നാണ്

ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇയാള്‍ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചതിനെ

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. ഇതിനുശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …